കൊട്ടാരക്കരയിൽ അ​ർ.​ശ​ങ്ക​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

11:14 PM Nov 03, 2018 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: അ​ർ. ശ​ങ്ക​റു​ടെ 46 ാമ​ത് ച​ര​മ വാ​ർ​ഷി​ക ദി​നം കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴി​ന് ആ​ച​രി​ക്കും.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, ദീ​പ​ശി​ഖാ റി​ലേ എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 11 ന് ​കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ൻ ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സ​തീ​ഷ് സ​ത്യ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗം ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പി ​സ​ജീ​വ് ബാ​ബു, എ​ൻ ര​വീ​ന്ദ്ര​ൻ, പി ​അ​രു​ൾ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി. ​വി​ശ്വം​ഭ​ര​ൻ, വി ​അ​നി​ൽ കു​മാ​ർ, ഡോ. ​സ​ബീ​ന വാ​സു​ദേ​വ​ൻ, ജി. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
എ​സ്എ​ൻ​ഡി​പി യൂ​ത്ത് മൂ​വ്മെ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ ശ​ങ്ക​റു​ടെ ച​ര​മ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴി​ന് ദീ​പ ശി​ഖാ റി​ലേ ന​ട​ത്തു​ന്നു.
കൊ​ല്ലം ശ​ങ്കേ​ഴ്സ് ആ​ശു​പ​ത്രി ഗ്രൗ​ണ്ടി​ലു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ദീ​പം ആ​ർ ശ​ങ്ക​റു​ടെ ജ​ന്മ​നാ​ടാ​യ പാ​ങ്ങോ​ട് നി​ന്നും രാ​വി​ലെ ഒ​ന്പ​തി​ന് യൂ​ത്ത് മു​വ്മ​ന്‍റ് വാ​ള​ന്‍റി​യ​ർ​മാ​ർ ദീ​പ​ശി​ഖ​യാ​യി കൊ​ണ്ടു പോ​കും .
പാ​ങ്ങോ​ട് ആ​ർ. ശ​ങ്ക​ർ ആ​ശു​പ​ത്രി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ദീ​പ​ശി​ഖാ റി​ലേ യൂ​ത്ത് മൂ​വ്മെ​ന്‍റ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​രു​ൾ പി ​ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് മൂ​വ്മെ​ന്‍റ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വി ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.