ചവറ: രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന തെക്കേറ്റത്ത് ഷൺമുഖന്റെ ഓർമയ്ക്കായി ചാരിറ്റബിൾ ട്രസ്റ്റിനു തുടക്കമാകുന്നു.
നിർധന യുവതികളുടെ വിവാഹം, കറവ പശു വിതരണം, ആംബുലൻസ് ആന്റ് പാലിയേറ്റീവ് പ്രവർത്തനം, വിദ്യാഭ്യാസ ധനസഹായം, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ എന്നിവ നടത്തുമെന്ന് പ്രസിഡൻ്റ് ഓമനക്കുട്ടൻ, സ്വാഗത സംഘം ജനറൽ കൺവീനർ എം നെപ്പോളിയൻ , ട്രസ്റ്റ് വൈസ് ചെയർമാൻ ആർ അഭിലാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളാണ് പ്രവർത്തന പരിധി. ട്രസ്റ്റിന്റെ ഉദ്ഘാടനം ഡിസംബർ ഏഴിന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. അഞ്ചിന് മെഗാ മെഡിക്കൽ ക്യാമ്പും ആറിന് സമൂഹസദ്യയും നടക്കും. നിർധന കുടുംബത്തിൽപ്പെട്ട മൂന്നു യുവതികൾക്ക് വിവാഹ സഹായം നൽകും.
നീണ്ടകര, തെക്കുംഭാഗം, ചവറ, ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് വിവാഹ സഹായത്തിന് അപേക്ഷ നൽകാം. അഞ്ചു പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് കറുവ പശുവിനെയും ഡിഗ്രി മുതൽ പഠിക്കുന്ന അഞ്ചുപേർക്ക് മാസംതോറും 2000 രൂപവീതം ധനസഹായവും നൽകും.
സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിൽ വരുന്ന കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകും. ആനുകൂല്യങ്ങൾക്കായിട്ടുള്ള അപേക്ഷകൾ 15നകം അതാത് പഞ്ചായത്ത് ഓഫീസിലോ ട്രസ്റ്റ് ഓഫീസിലോ എത്തിക്കണം. പത്ര സമ്മേളനത്തിൽ എസ്.ചന്ദ്രൻ, ട്രഷറർ നകുലൻ എന്നിവരും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 8592088571, 9496105782, 9446080713 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ക്ഷേമ പ്രവർത്തനങ്ങളുമായി ഷൺമുഖൻ മെമോറിയൽ ട്രസ്റ്റ്
11:12 PM Nov 03, 2018 | Deepika.com