ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ള്‍ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന്

11:09 PM Nov 02, 2018 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: ഇ​ന്ത്യ​യു​ടെ മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ദ​ര്‍​ശ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന മി​ക​വും ച​രി​ത്ര രേ​ഖ​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​മാ​ണ് സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​നോ​ടു​ള്ള ക​പ​ട​സ്നേ​ഹ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ര്‍​ദാ​ര്‍ പ​ട്ടേ​ല്‍ എ​ന്നും കോ​ണ്‍​ഗ്ര​സി​ന് ആ​വേ​ശം പ​ക​ര്‍​ന്ന നേ​താ​വാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കും ഭ​ദ്ര​ത​യ്ക്കും ജീ​വ​ന്‍ ന​ല്‍​കി​യ ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ള്‍ കോ​ണ്‍​ഗ്ര​സി​നാ​ണു​ള്ള​ത്. അ​ത്ത​ര​ത്തി​ല്‍ നേ​താ​ക്ക​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വും ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യു​മാ​യി​രു​ന്ന സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​നെ ബി​ജെ​പി ക​ട​മെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34 ാമ​ത് ച​ര​മ​വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ശി.​കെ.​ജോ​ണ്‍, ക​ണ്ണാ​ട്ട് ര​വി, രാ​ജ​ന്‍​ബാ​ബു, ക​രിം, ച​ന്ദ്ര​ന്‍​പി​ള്ള, ഗി​രീ​ഷ് ഉ​ണ്ണി​ത്താ​ന്‍, ജി​ബി​ന്‍ കൊ​ച്ച​ഴി​ക​ത്ത്, രാ​ജ​ന്‍ ആ​ചാ​രി, വ​ല്ലം പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.