ബാ​ർ​ ഹോ​ട്ട​ലി​ൽ സം​ഘ​ട്ട​നം: യു​വാ​വിന് പരിക്കേറ്റു

11:09 PM Nov 02, 2018 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ണി​ലെ ബാ​ർ​ഹോ​ട്ട​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി ഹ​രീ​ഷി(20)​നെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ദ്യ​പി​ക്കാ​നെ​ത്തി​യ നാ​ലം​ഗ സം​ഘ​വും ബാ​ർ​ ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്.

കാ​റി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ജീ​വ​ന​ക്കാ​ർ ഹോ​ട്ട​ലി​ന്‍റെ ഗേ​റ്റ​ട​ച്ച് ത​ട​ഞ്ഞു. സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ ര​ക്ഷ​പെ​ട്ടെ​ങ്കി​ലും കൈയി​ൽ കി​ട്ടി​യ ഹ​രീ​ഷി​നെ പ​ത്തോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

ട്രാ​ഫി​ക്കി​ൽ ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ക​ൺ​മു​ന്നി​ലാ​യി​രു​ന്നു മ​ർ​ദ്ദ​നം. ര​ണ്ടു പേ​രെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഹ​രീ​ഷി​നെ ആ​ദ്യം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ ശുപത്രിയിലും പ്ര​വേ​ശി​പ്പി​ച്ചു.