കൊല്ലം: മങ്ങാട് ഗവണ്മെന്റ് എച്ച്എസ്എൽപിസ്കൂളിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലയുടെ നേതത്വത്തിൽ വിദ്യാർഥികളുടെ വീടുകളിലെ കിണർ ജലം സൗജന്യമായി പരിശോധന നടത്തി.
സ്കൂൾ പിടിഐ. പ്രസിഡന്റ് രാജേഷ് മഹേശ്വറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ക്യാന്പ് ഡെപ്യൂട്ടിമേയർ വിജയാഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ പ്രസിഡന്റും ജെസിഐ കൊല്ലം റോയൽ ചാപ്റ്റർ പ്രോഗ്രാംസ് വൈസ് പ്രസിഡന്റുമായ ഷിബുറാവുത്തർ മുഖ്യപ്രഭാഷണം നടത്തി.
കിളികൊല്ലൂർ എസ്ഐ ആർ.വിനോദ് ചന്ദ്രൻ ജല പരിശോധനാഫലങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. വാർഡ് കൗണ്‍സിലർ പ്രസന്നൻ, സ്കൂൾ പ്രഥമാ അധ്യാപിക നബീസത്ത് ബീവി, ജില്ലാ സെക്രട്ടറി നിസാംകുന്നത്ത് എന്നിവർ പ്രസംഗിച്ചു.
ജെ.സി.കിഷോർ കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസും നടത്തി. മങ്ങാട് ഗവണ്മെന്റ് എച്ച്എസ്എൽപിസ്കൂളിലെ നൂറിൽപ്പരം വിദ്യാർഥികളുടെ വീടുകളിലെ കിണർ ജലം പരിശോധിച്ച് ആവശ്യമായ നിർദശങ്ങൾ നൽകി. ജലത്തിന്റെ പിഎച്ച് അയണ്‍, റ്റിഡിഎസ് ഫോസ്ഫേറ്റ്, അമോണിയം എന്നീ രാസപരിശോധനകളാണ് നടത്തിയത്.
സ്കൂൾ അധ്യാപകരായ ടി.ലീലാമ്മ, സീനിയർ അസിസ്റ്റന്റ്, ഡെൽഫിൻ മേരി, റിട്ടയേർഡ് അധ്യാപകൻ എസ്.രാജു, ചൈൽഡ് പ്രൊട്ടക്ട് ടീം കേരള ജില്ലാ ഭാരവാഹികളായ സബൂറസഹീർ, ഉണ്ണിവർഗീസ്, രാജേഷ്, റജീന ഷിബു, ശ്രീകുമാർ, അരുണ്‍ മയ്യനാട്, നിഷാദ് ഹുസൈൻ, ലീഷെറോണ്, മനോജ് അന്പനാട്, മഹേഷ്, ശിവൻകുട്ടി, പിടിഎ. ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
കിണർ ജലം പരിശോധന നടത്തി
11:09 PM Nov 02, 2018 | Deepika.com