കരുനാഗപ്പള്ളി: അറുപത് വർഷം പിന്നിടുന്ന കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ സ്വന്തമായ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവഹിക്കും.
കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ സുവർണ ജൂബിലി സ്മരണാർഥം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന വിശേഷാൽ തപാൽ കവർ പോസ്റ്റൽ ഡയറക്ടർ സയിദ് റഷീദ് ഐ പി ഒ എസ് ൽ നിന്നും സ്വീകരിച്ച് ഗവർണർ പ്രകാശനം ചെയ്യും.
എംപിമാരായ കെ.സി വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ, എംഎൽഎമാരായ ആർ.രാമചന്ദ്രൻ, എൻ.വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, യൂണിയൻ ഭാരവാഹികൾ, മത പണ്ഡിതൻമാർ, രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, വാഹിദ് കുരുടന്റയ്യത്ത്, ഖലീലുദീൻ പൂയപ്പള്ളി, ടൗൺ പളളി ഇമാം മുഹമ്മദ് ഷാഹിദ് മൗലവി അൽ ഖാസിമി എന്നിവർ പങ്കെടുത്തു.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്
11:09 PM Nov 02, 2018 | Deepika.com