ക​ലാ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​ക​ണം

11:08 PM Nov 01, 2018 | Deepika.com
കൊ​ല്ലം: കാ​യി​ക​മേ​ഖ​ല​ക്കു ന​ൽകു​ന്ന​തു​പോ​ലെ ക​ലാ​സാ​ഹി​ത്യ​മേ​ഖ​ല​യി​ലും പിഎ​സ് സി ​ഇ​ന്‍റർ​വ്യൂ​വി​നു ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ക​യും ജോ​ലി​സം​വ​ര​ണം ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട​ക, സി​നി​മാ​ന​ട​ൻ കെ.​പി.എ.​സി ലീ​ലാ​കൃ​ഷ്ണ​ൻ അഭിപ്രായപ്പെട്ടു.
കേ​ര​ള​ത്തി​ലെ കല​ാസാ​ഹി​ത്യ​മേ​ഖ​ല​യി​ലു​ള്ള​വ​രെ കോ​ർ​ത്തി​ണ​ക്കി കലാ​സാ​ഹി​ത്യ​മേ​ഖ​ലയു​ടെ​യും അ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി കൊ​ല്ലം വൈഎംസിഎയി​ൽ രൂപീ​ക​രി​ച്ച കേ​ര​ളീ​യ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല രു​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ.
കാ​യി​ക മേ​ഖ​ല​ക്കാ​യി സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തു​പോ​ലെ ക​ലാ​സാ​ഹി​ത്യ​മേ​ഖ​ല​യി​ലും അ​ക്കാ​ഡ​മി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത​ല​ത്തോ​ടൊ​പ്പം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ രൂ​പീ​ക​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ജി​ല്ല​ക​ളി​ലും ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​വാ​നും ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി യ​ത്നി​ക്കു​വാ​നും ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ൽ കെ ​എ​സ് ജ​യ​ച​ന്ദ്ര​ൻ, ദേ​വീ പ്ര​സാ​ദ് ശേ​ഖ​ർ, ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ എ​ന്നി​വ​ർ പ്രസംഗി​ച്ചു.