കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഇ​ടി​മി​ന്ന​ല്‍; വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാപ​ക​രും ആ​ശു​പ​ത്രി​യി​ല്‍

11:37 PM Oct 31, 2018 | Deepika.com
കുളത്തൂപ്പുഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ പരിഭ്രാന്തരായ സ്വ​കാ​ര്യ സ്കൂ​ളിലെ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. കു​ള​ത്തു​പ്പു​ഴയിലെ ഒരു സ്കൂ​ളി​ലെ അധ്യാപകരേയും വിദ്യാർഥികളേയുമാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലെ സ്പോ​ര്‍​ട്സ് മീ​റ്റ്‌ സ​മാ​പ​ന ച​ട​ങ്ങി​ല്‍ കു​ള​ത്തു​പ്പു​ഴ എസ്ഐ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു പ്രസംഗിക്കുന്ന സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​യ​ത്.

ഇ​തോ​ടെ കു​ട്ടി​ക​ള്‍ ഭ​യ​ന്ന് നി​ല​വി​ളി​ച്ചു. ഇ​രു​മ്പ് ക​മ്പി​യി​ല്‍ ചാ​രി​യും പി​ടി​ച്ചും നി​ന്ന ചി​ല കു​ട്ടി​ക​ള്‍​ക്ക് ശ​ക്ത​മാ​യ പെ​രു​പ്പും വി​റ​യ​ലും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന എ​സ് ഐ ​ജ​യ​കു​മാ​റും സ്കൂ​ള്‍ അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ കു​ട്ടി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പ​ന്ത്ര​ണ്ടോ​ളം കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​വ​രി​ല്‍ ചി​ല​രെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ്‌ ചെ​യ്തു. മ​റ്റു​ള്ള​വ​രെ അ​പ്പോ​ള്‍ ത​ന്നെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വീ​ട്ടി​ലേ​ക്കു അ​യ​ച്ചു.

ര​ണ്ടു അ​ധ്യാ​പ​ക​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞു കൂ​ടു​ത​ല്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലും സ്കൂ​ളി​ലേ​ക്കും എ​ത്തി​യ​ത് അ​ല്‍​പ്പ​നേ​രം ആ​ശ​ങ്ക​യ്ക്ക് വ​ഴി​വ​ച്ചു. ഇ​ടി​മി​ന്ന​ലി​ല്‍ സ്കൂ​ളി​ലെ ഇ​ല​ക്ട്രി​ക് സ്വി​ച്ച് ബോ​ര്‍​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു. ക​ംപ്യൂട്ട​ര്‍ അ​ട​ക്ക​മു​ള്ള​വയ്​ക്കും ത​ക​രാ​ന്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​യ സ​മ​യ​ത്ത് സ്കൂ​ള്‍ പ​രി​സ​ര​ത്ത് പ​റ​ന്ന കാ​ക്ക​ക​ള്‍ മി​ന്ന​ലേ​റ്റ് ച​ത്തു. സ​മീ​പ​ത്തെ ഒ​രു മ​ര​ത്തി​നും ഇ​ടി​മി​ന്ന​ലേ​റ്റു.

കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​ലൈ​ലാ​ബീ​വി, പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി ​എ​ല്‍ സു​ധീ​ര്‍ അ​ട​ക്കം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി കു​ട്ടി​ക​ളെ സ​ന്ദ​ര്‍​ശി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​തരമ​ല്ലെ​ന്നും കു​ട്ടി​ക​ള്‍ ഭ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സ്കൂ​ള്‍, ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.