കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം

11:37 PM Oct 31, 2018 | Deepika.com
കൊല്ലം: കേ​ര​ള​പ്പ​റ​വി ദി​നാ​ഘോ​ഷ​ത്തി​ന്റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍ ഇ​ന്ന് രാ​വി​ലെ 10ന് ​കള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എം. ​മു​കേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍-​പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യാ​ണ് വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ല്‍ സ​ബ് കള​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര ഭാ​ഷാ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. മ​ല​യാ​ള ക​ഥാ​പ്ര​സം​ഗ രം​ഗ​ത്ത് ആ​റു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന കാ​ഥി​ക​ന്‍ വി. ​ഹ​ര്‍​ഷ​കു​മാ​ര്‍, മ​ല​യാ​ള ഭാ​ഷാ​ധ്യാ​പി​ക​യും ഗ്ര​ന്ഥ​ക​ര്‍​ത്താ​വു​മാ​യ പ്ര​ഫ. പൊ​ന്ന​റ സ​ര​സ്വ​തി എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​അ​ജോ​യ്, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി. ​രാ​ജു എന്നിവർ പ്രസംഗിക്കും.