നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ മ​തേ​ത​ര വ്യ​വ​സ്ഥ ത​ക​ർ​ക്ക​രു​ത്

11:37 PM Oct 31, 2018 | Deepika.com
കൊ​ല്ലം: അ​യോ​ധ്യാ​വി​ഷ​യം പ​ര​മോ​ന്ന​ത നീ​തി പീ​ഠ​ത്തി​ന്‍റെ വി​ധി തീ​ർ​പ്പി​നി​രി​ക്കെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ താ​ല്പ​ര്യ സം​ര​ക്ഷ​ണാ​ർ​ഥം പു​തി​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് വി ​എ​ച്ച് പി​യും, ആ​ർഎ​സ്എ​സും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് നാ​ഷ​ണ​ൽ മു​സ്ലീം കൗ​ണ്‍​സി​ൽ (എ​ൻ എം ​സി) സം​സ്ഥാ​ന​ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​നാ ദ​ത്ത​മാ​യ മ​തേ​ത​ര വ്യ​വ​സ്ഥ ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​രു​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം സ​ർ​ക്കാ​ര​ല്ല, മ​റി​ച്ച് എ​ല്ലാ വി​ഭാ​ഗ​ത്തി​നും നീ​തി ന​ട​പ്പി​ലാ​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട സം​വി​ധാ​ന​മാ​ണ്. എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ന​ട​ത്തു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വി​ധി തീ​ർ​പ്പി​നാ​യി എ​ല്ലാ മു​സ്ലീം ഹൈ​ന്ദ​വ വി​ഭാ​ഗ​ങ്ങ​ളും കാ​ത്തി​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​റ​ഹിം​കു​ട്ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഡോ.​എം.​എ.സ​ലാം, ജെ.എം.അ​സ്ലം, മം​ഗ​ല​പു​രം മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്ര​ഫ.അ​ബ്ദു​ൽ സ​ലാം, വൈ.​എ.സ​മ​ദ്, സ​ലിം മ​ഞ്ച​ലി, പ​ന്ത​ളം നി​സാം, പു​ര​കു​ന്നി​ൽ അ​ഷ​റ​ഫ്, എം. ​ഇ​ബ്രാം​ഹി​കു​ട്ടി, അ​ർ​ത്തി​യി​ൽ​അ​ൻ​സാ​രി, സ​ഫ അ​ഷ​റ​ഫ്, തോ​പ്പി​ൽ ബ​ദ​റു​ദീ​ൻ, തൃ​ക്കു​ന്ന​പ്പു​ഴ സ​മ​ദ്, പു​ന്ന​ല ക​ബീ​ർ, എ.​മു​ഹ​മ്മ​ദ് കു​ഞ്ഞ്, നെ​ടു​ന്പ​ന ജാ​ഫ​ർ, മാ​ലു​മേ​ൽ​സ​ലിം എ​ന്നി​വ​ർ പ്രസംഗി​ച്ചു.