കരുനാഗപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 34 -ാം ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള കരുനാഗപ്പള്ളി മേഖലാ സമ്മേളനം ഓച്ചിറ അനിയൻസ് ഹാളിൽ നടന്നു.
രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിന്റെ ഉദ്ഘാടനം എൻ. വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു.മേഖലയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ് ഉപഹാരം നൽകി ആദരിച്ചു. സംഘടനയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജീവകാരുണ്യ പ്രവർത്തകൻ ശശിധരൻ അനിയൻസ് ആദരിച്ചു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. വൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം, ജില്ലാ ട്രസ്റ്റ് ചെയർമാൻ സുരേന്ദ്രൻ വള്ളിക്കാവ്, മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ, മേഖലാ പ്രസിഡന്റ് കെ. അശോകൻ, സെക്രട്ടറി വിജയൻ വിസ്മയ, പിആർഒ മനോജ് കുന്നത്ത്, രവികുമാർ, സനോജ്, മുരളി അനുപമ, രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഓച്ചിറ യൂണിറ്റിന് ലഭിച്ചു. ജില്ലാ സമ്മേളനം 27 ന് കൊല്ലത്തും, സംസ്ഥാന സമ്മേളനം ഡിസംബർ 17, 18, 19 തീയതികളിൽ മലപ്പുറത്തും നടക്കും.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം
11:37 PM Oct 31, 2018 | Deepika.com