ചവറ സൗത്ത്: എന്‍എസ്എസ് പതാക ദിനത്തോടനുബന്ധിച്ച് വിവിധ കരയോഗങ്ങളില്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വിശ്വാസ സംരക്ഷണ നാമജപം സംഘടിപ്പിച്ചു.ചവറ തെക്കുംഭാഗം മാലീഭാഗം പടിഞ്ഞാറ് 5658-ാം നമ്പര്‍ കരയോഗം മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അയ്യപ്പന്റെ ചിത്രം വെച്ച് നിലവിളക്ക് കൊളുത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ വിശ്വാസ നാമ ജപത്തില്‍ പങ്കെടുത്തു.
കരയോഗം പ്രസിഡന്റ് ശിവദാസന്‍പിളള, സെക്രട്ടറി അരവിന്ദന്പിളള , എന്‍എസ്എസ് താലൂക്ക് യൂണയന് അംഗം ഗുരുപ്രസാദ്,പനയ്ക്കറ്റോടില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാരന്പിളള, ഖജാന്‍ജി ടി.സുധീഷ്,വനിതാ സമാജം പ്രസിഡന്റ് ഇന്ദിരാഭായിപ്പിളള, സെക്രട്ടറി ആനന്ദവല്ലിപ്പിളള എന്നിവര്‍ നാമപപത്തിന് നേതൃത്വം നല്കി.
ചവറ കുളങ്ങര ഭാഗം 5385-ാം നമ്പര്‍ എന്‍,.എസ്.എസ് കരയോഗ മന്ദിരത്തിലും കരയോഗം പ്രവര്‍ത്തകര്‍ വിശ്വാസ നാമജപം നടത്തി.പന്മന മേക്കാട് 2822 -ാം നമ്പര്‍ ശ്രീശക്തി കരോയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പരയോഗ സെക്രട്ടറി വി. ശ്രീവല്ലഭന്,വനിതാ സമാജം പ്രസിഡനന്റ് വിജയമ്മ, കരയോഗം ബാലവേദി പ്രവര്‍ത്തകര്‍ , മറ്റ് കരയോഗ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി
കരയോഗങ്ങളില്‍ വിശ്വാസ നാമജപം സംഘടിപ്പിച്ചു
11:37 PM Oct 31, 2018 | Deepika.com