ക്യു​എ​സ്എ​സ്എ​സ് കോ​ൾ​പിം​ഗ് ഇ​ന്ത്യ ദി​നാ​ച​ര​ണം ന​ട​ത്തി

11:07 PM Oct 31, 2018 | Deepika.com
കൊ​ല്ലം: ക്വ​യി​ലോ​ണ്‍ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ൾ​പിം​ഗ് ഇ​ന്ത്യ ദി​നാ​ച​ര​ണം കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.

എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൾ​പിം​ഗ് ഇ​ൻ​ഡ്യ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ.​അ​ൽ​ഫോ​ണ്‍​സ്.​എ​സ്, രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​കെ.​ബി.​സെ​ഫ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജോ ആ​ന്‍റ​ണി അ​ല​ക്സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ൾ​പിം​ഗ് ഇ​ന്ത്യ കേ​ര​ള റീ​ജി​യ​ർ കോ​ർ​ഡി​നേ​റ്റ​ർ അ​ഗ​സ്റ്റി​ൻ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മാ​വേ​ലി​ക്ക​ര മു​ത​ൽ കൊ​ല്ലം വ​രെ​യു​ള​ള 300 ല​ധി​കം കോ​ൾ​പിം​ഗ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ലും റാ​ലി​യി​ലും പ​ങ്കെ​ടു​ത്തു.

25 വ​ർ​ഷ​മാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ച്ച കോ​ൾ​പിം​ഗ് ഗ്രൂ​പ്പു​ക​ളെ മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യ നി​സ്തു​ല സേ​വ​നം കാ​ഴ്ച​വെ​ച്ച മൂ​ന്നു വ്യ​ക്തി​ക​ളെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. 10, 12 എ​ന്നീ ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വീ​ജ​യം നേ​ടി​യ കോ​ൾ​പിം​ഗ് അം​ഗ​ങ്ങ​ളു​ടെ​മ​ക്ക​ൾ സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി.