ദേ​ശീ​യ പു​ന​ര​ര്‍​പ്പ​ണ ദി​നം ആ​ച​രി​ച്ചു

11:05 PM Oct 31, 2018 | Deepika.com
കൊല്ലം:മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 34-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ദേ​ശീ​യ പു​ന​ര​ര്‍​പ്പ​ണ ദി​ന​മാ​യി ജി​ല്ല​യി​ല്‍ ആ​ച​രി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തേ​വ​ള്ളി ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്‌​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യെ ഒ​രു ലോ​ക ശ​ക്തി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി വ​ഹി​ച്ച പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഭാ​ഗീ​യ​മാ​യ ചി​ന്താ​ഗ​തി​ക​ളെ മ​റി​ക​ട​ക്കു​ന്ന​തി​ന് യു​വ​ത​ല​മു​റ മ​ഹ​ത്‌​വ്യ​ക്തി​ത്വ​ത്ത​ങ്ങ​ളെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് വ​ര​ദ​രാ​ജ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ അ​ധ്യ​ക്ഷ​യാ​യി. ഗാ​ന്ധി​യ​ന്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് എ​സ്.​കെ.മും​താ​സ്ഭാ​യി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, പി.​ആ​ര്‍.​ഡി അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ ജ​സ്റ്റി​ന്‍ ജോ​സ​ഫ് എന്നിവർ പ്രസംഗിച്ചു.