കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ശാഖകളിൽ പ്രളയ ബാധിതരുടെ അർഹമായ വായ്പകൾക്ക് എസ്എൽബിസി നിർദേശ പ്രകാരമുള്ള മോറട്ടോറിയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ക്യാന്പ് ഇന്ന് തുടങ്ങും.
അഞ്ചുവരെ അതാത് സ്റ്റേറ്റ് ബാങ്ക് ശാഖകളിൽ ക്യാന്പ് നടക്കും. അർഹരായവർ അതാത് ശാഖകളിൽ അപേക്ഷ നൽകണമെന്ന് കൊല്ലം മേഖലാ ഡെപ്യൂട്ടി ജനറൽ മാനേജർ ജോയി സി.ആര്യക്കര അറിയിച്ചു.
മോറട്ടോറിയത്തിന് അപേക്ഷ സ്വീകരിക്കാനുള്ള ക്യാന്പ് ഇന്ന് തുടങ്ങും
11:05 PM Oct 31, 2018 | Deepika.com