ല​ഹ​രി​ക്കെ​തി​രെ ഒ​പ്പു​മ​ര​വു​മാ​യി എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍

11:05 PM Oct 31, 2018 | Deepika.com
ച​വ​റ: ല​ഹ​രി​സ​മൂ​ഹ​ത്തെ ന​ശി​പ്പി​ക്കു​ന്നു എ​ന്ന തി​രി​ച്ച​റി​വ് ന​ല്‍​കി ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലെ എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​പ്പു​മ​ര​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കി​റ​ങ്ങി.​

യു​വ​ത​ല​മു​റ​യെ ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​റ്റി നി​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ളേ​ജി​ല്‍ ന​ട​ത്തി വ​രു​ന്ന ല​ഹ​രി നി​ര്‍​മാ​ര്‍​ജന യ​ജ്ഞ​ത്തിന്‍റെ നാ​ലാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള​ളി എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​പ്പ് മ​രം ഒ​രു​ക്കി​യ​ത്.
ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ല്‍ സി​ഗ​ററ്റി​ന്‍റെ മാ​തൃ​ക​യി​ല്‍ ഒ​രുക്കി​യ മ​ര​ത്തി​ല്‍ ഞാ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ല​ന്നും ല​ഹ​രി​യെ വെ​റു​ക്കു​ന്നു എ​ന്നും എ​ഴു​തി​യാ​ണ് കു​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​രി​പാ​ട​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

​ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ.​നി​യാ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​കെ.​സ​ജി​കു​മാ​ര്‍ ല​ഹ​രി വ​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.
എ​സ്ഐ ​മ​ധു​സൂ​ദ​ന​ന്‍​പി​ള​ള, പ്രി​വന്‍റീ​വ് ഓ​ഫീ​സ​ര്‍ വി​ജിലാ​ല്‍ പി.​എ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​മി​നി.​എം. രാ​ജ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ജ്യോ​തി​ഷി​കു​മാ​ര്‍,ജ​യ​ശ്രി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ.​ജി.​ഗോ​പ​കു​മാ​ര്‍, ആ​ര്‍.​സു​നി​ല്‍​കു​മാ​ര്‍,അ​ധ്യാ​പ​ക​രാ​യ ക്യാ​പ്റ്റ​ന്‍ സു​രേ​ഷ്, രാ​ജ​ശ്രി, ക്ല​മ​ന്‍റ്, കോ​ളേ​ജ് ചെ​യ​ര്‍​മാ​ന്‍ ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു. എ​ന്‍​എ​സ്​എ​സ് പ്ര​തി​നി​ധി​ക​ളാ​യ ഷ​രു​ണ്‍, രാ​ഹു​ല്‍, ശ്രീ​ക്കു​ട്ട​ന്‍, ര​ശ്മി, ഫെ​മി​ന,എ​സ്. ശ​ര​ത് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.