കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 11 ന് വൈകുന്നേരം നാലിന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ഐഷാ പോറ്റി എംഎൽഎ അധ്യക്ഷത വഹിക്കും.
ഫ്രണ്ട് ഓഫീസ് കൊടിക്കുന്നിൽ സുരേഷ് എംപിയും കോൺഫറൻസ്ഹാൾ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും ഉദ്ഘാടനം ചെയ്യും. റിക്കാർഡുറുമിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎൽഎയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി മുഖ്യാതിഥിയായിരിക്കും. ത്രിതല ഗാമ പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസംഗിക്കും.
കുളക്കട പഞ്ചായത്ത് ഓഫീസ് മന്ദിരം ഉദ്ഘാടനം 11 ന്
11:22 PM Oct 08, 2018 | Deepika.com