കൊല്ലം: പ്രളയദുരന്ത മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച നൈപുണ്യ കര്‍മസേനാംഗങ്ങളെ ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും ചേര്‍ന്ന് ഇന്ന് ആദരിക്കും. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ രാവിലെ 10ന് നടക്കുന്ന അനുമോദന ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
വി.എസ്. ശിവകുമാര്‍ എംഎല്‍എ. അധ്യക്ഷനാകും. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യപ്രഭാഷണം നടത്തും. ബി. സത്യന് എംഎല്‍എ, നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
കൊല്ലം ജില്ലയിലെ 2000 ല്‍ അധികം പേരടങ്ങുന്ന നൈപുണ്യ കര്‍മ്മസേന പ്രളയ മേഖലകളില്‍ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റു ജീവനക്കാരും ഇതിലുള്‍പ്പെടുന്നു. ഹരിതകേരളം മിഷനുമായി ചേര്‍ന്നായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
നൈപുണ്യ കര്‍മസേനക്ക് ആദരം ഇന്ന്
11:22 PM Oct 08, 2018 | Deepika.com