റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

02:10 AM Oct 07, 2018 | Deepika.com
കു​ള​ത്തു​പ്പു​ഴ: സൗ​ദി​അ​റേ​ബ്യ​യി​ലെ റി​യാ​ദി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട്ടി​ല്‍ തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ഷി​ജാ​ര്‍ (39) ആ​ണ് മ​രി​ച്ച​ത്. ഷി​ജാ​ര്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഷി​ജാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ഷി​ജാ​ര്‍ ഒ​രു​മാ​സം മു​മ്പാ​ണ് മ​ട​ങ്ങി​പോ​യ​ത്. ഉ​ച്ച​യോ​ടെ​യ​യി​രു​ന്നു അ​പ​ക​ടം. ബു​ഷ്റ​യാ​ണ് ഭാ​ര്യ.