പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ സ​ന്ദേ​ശ​വു​മാ​യി ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷത്തിന് നാളെ തുടക്കം

11:03 PM Sep 30, 2018 | Deepika.com
കൊല്ലം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന്‍റെ​യും പ്ര​കൃ​തി പു​നഃ​സ്ഥാ​പ​ന​ത്തി​ന്‍റെയും സ​ന്ദേ​ശ​വു​മാ​യി ജി​ല്ല​യി​ല്‍ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് നാളെ തു​ട​ക്ക​മാ​കും.
രാ​വി​ലെ ഏ​ഴി​ന് ചി​ന്ന​ക്ക​ട പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ല്‍​നി​ന്ന് ശാ​ന്തി​യാ​ത്ര ആ​രം​ഭി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഗാ​ന്ധി​യ​ന്‍​മാ​ര്‍, സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ശാ​ന്തി​യാ​ത്ര ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍, ചാ​മ​ക്ക​ട, ചി​ന്ന​ക്ക​ട വ​ഴി ബീ​ച്ചി​ല്‍ സ​മാ​പി​ക്കും.
ബീ​ച്ചി​ലെ മ​ഹാ​ത്മ​ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തും. സ​ര്‍​വ​മ​ത പ്രാ​ര്‍​ത്ഥ​ന​യെ​ത്തു​ട​ര്‍​ന്ന് വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ക്കും. എം. ​മു​കേ​ഷ് എംഎ​ല്‍.​എ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ല്‍​കും. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മ​ത്താ​യി ദേ​ശീ​യോ​ത്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
ജി​ല്ല​യി​ലെ എം.​പി​മാ​ര്‍, എം.​എ​ല്‍.​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശ്രാ​മം ലി​ങ്ക് റോ​ഡി​ലും അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ പ​രി​സ​ര​ത്തും മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ക്കും.
വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നൂ​റു​ക​ണ​ക്കി​ന് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.
ആ​രോ​ഗ്യ ക്യാ​മ്പു​ക​ള്‍, ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം, പ്ര​കൃ​തി പു​ന​സ്ഥാ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, പ​രി​സ്ഥി​തി സൗ​ഹൃ​ദ ശീ​ല​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളാ​ണ് വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന് ക​ര്‍​മ്മ​സേ​ന രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കള​ക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന് യോ​ഗ​ത്തി​ല്‍ വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി. പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മ​ത്താ​യി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, ത​ഹ​സീ​ല്‍​ദാ​ര്‍ ടി.​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.