കൊച്ചി: ഇസ്രയേലിനു നേരേ നടന്നത് ഭീകരാക്രമണം ആണെന്നും ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. എത്രപേര്‍ സംഘര്‍ഷപ്രദേശങ്ങളില്‍ ഉണ്ടെന്ന് എംബസിക്കു വിവരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ അനുസരിക്കണം. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം. സുരക്ഷിതകേന്ദ്രത്തില്‍ തുടരണം. അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഇസ്രയേലിനൊപ്പം: കേന്ദ്രമന്ത്രി മുരളീധരൻ
01:47 AM Oct 09, 2023 | Deepika.com