മുംബൈ: കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും മികച്ചനിലവാരത്തിൽ ഓഹരി സൂചികകൾ. 629.07 പോയിന്റ് (1.02%) മുന്നേറ്റത്തോടെ സെൻസെക്സ് 62,501.69ലും നിഫ്റ്റി 178.20 പോയിന്റ് (0.97%) നേട്ടവുമായി 18,499.35ലും വ്യാപാരം അവസാനിപ്പിച്ചു.
പ്രമുഖ ഏഷ്യൻ ഓഹരികളിലുണ്ടായ കുതിപ്പ് ഇന്ത്യൻ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഓഹരികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ പിൻബലത്തിൽ രൂപയും നേട്ടമുണ്ടാക്കി. 0.20 ശതമാനം മികവോടെ ഡോളറിനെതിരെ 82.58ലേക്ക് രൂപ കയറി.
2.33 ലക്ഷം കോടി രൂപ വർധനവോടെ ബിഎസ്ഇയുടെ നിക്ഷേപകമൂല്യം 288.67 ലക്ഷം കോടി രൂപയിലെത്തി.
റിലയൻസ് ഇൻഡസ്ട്രീസ്, സണ്‍ഫാർമ, വിപ്രോ, തുടങ്ങിയ കന്പനികൾക്ക് മികച്ച നേട്ടമാണുണ്ടായത്.
മികച്ചനിലവാരത്തിൽ സൂചികകൾ
01:04 AM May 27, 2023 | Deepika.com