+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ളം സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി രം​ഗ​ത്ത് മാ​തൃ​ക: മന്ത്രി പി.​ രാ​ജീ​വ്

കൊ​ച്ചി: കേ​ര​ളം സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി രം​ഗ​ത്ത് മാ​തൃ​കാ സം​സ്ഥാ​ന​മാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കൊ​ച്ചി​യി​ല്‍ ന​ട​ന്ന കൊ​ക്കൂ​ണ്‍ സൈ​ബ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ 16ാമ​ത് എ​ഡി​ഷ
കേ​ര​ളം സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി രം​ഗ​ത്ത്  മാ​തൃ​ക: മന്ത്രി പി.​ രാ​ജീ​വ്
കൊ​ച്ചി: കേ​ര​ളം സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി രം​ഗ​ത്ത് മാ​തൃ​കാ സം​സ്ഥാ​ന​മാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കൊ​ച്ചി​യി​ല്‍ ന​ട​ന്ന കൊ​ക്കൂ​ണ്‍ സൈ​ബ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ 16-ാമ​ത് എ​ഡി​ഷ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൈ​ബ​ര്‍ രം​ഗ​ത്തി​നു വേ​ണ്ട സു​ര​ക്ഷ ന​ല്‍​കാ​ന്‍ പ്രാ​പ്ത​മാ​ണ്. ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വ​രെ സം​സ്ഥാ​ന​ത്തു സ്ഥാ​പി​ച്ച് സ​ര്‍​ക്കാ​ര്‍ ഈ ​രം​ഗ​ത്തി​നു വേ​ണ്ട പി​ന്തു​ണ​യും ന​ല്കു​ന്നു. എ​ല്ലാ വീ​ടു​ക​ളി​ലും കെ-​ഫോ​ണ്‍ വ​ഴി ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​റ​പ്പാ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. കൊ​ക്കൂ​ണ്‍ ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി രം​ഗ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​മ​നാ​ഥ്, ന​ടി മ​മ്ത മോ​ഹ​ന്‍​ദാ​സ്, ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം, ഇ​സ്ര പ്ര​സി​ഡ​ന്‍റ് മ​നു സ​ഖ​റി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.