+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധ​പ്പേ​ടി​യി​ൽ ഓഹരിവിപണി

പ​ലി​ശഭാ​രം ഉ​യ​രി​ല്ലെ​ന്ന ആ​ശ്വാ​സം നി​ക്ഷേ​പ​ക​രെ വി​പ​ണി​യി​ലേ​ക്ക് അ​ടു​പ്പി​ച്ചു. വി​ൽ​പ്പ​നസ​മ്മ​ർ​ദ​ത്തി​ന്‍റെ ആ​ക്കം അ​ൽ​പ്പം പോ​ലും കു​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ ഓ​വ​ർ സോ​ൾ​ഡ് മേ​ഖ​ല​യി​ലേ​
യു​ദ്ധ​പ്പേ​ടി​യി​ൽ  ഓഹരിവിപണി
പ​ലി​ശഭാ​രം ഉ​യ​രി​ല്ലെ​ന്ന ആ​ശ്വാ​സം നി​ക്ഷേ​പ​ക​രെ വി​പ​ണി​യി​ലേ​ക്ക് അ​ടു​പ്പി​ച്ചു. വി​ൽ​പ്പ​നസ​മ്മ​ർ​ദ​ത്തി​ന്‍റെ ആ​ക്കം അ​ൽ​പ്പം പോ​ലും കു​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ ഓ​വ​ർ സോ​ൾ​ഡ് മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​തു ക​ണ്ട് ഷോ​ട്ട് ക​വ​റി​ഗിംന് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ നീ​ക്കം പ്ര​തി​വാ​ര നേ​ട്ട​ത്തി​ലേ​ക്ക് സൂ​ചി​ക​യെ കൈ​പി​ടി​ച്ചുയ​ർ​ത്തി. നി​ഫ്റ്റി 15 പോ​യി​ന്‍റും സെ​ൻ​സെ​ക്സ് 165 പോ​യി​ൻ​റ്റും വ​ർ​ദ്ധി​ച്ച​ത് തി​രി​ച്ചുവ​ര​വി​ന്‍റെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്താ​നാ​വി​ല്ല.

ആ​ഗോ​ള ഇ​ൻ​ഡെ​ക്സു​ക​ൾ ഒ​രി​ക്ക​ൽകൂ​ടി സ​മ്മ​ർദ​ത്തി​ൽ അ​ക​പ്പെ​ടാ​മെ​ന്ന സൂ​ച​ന ഇ​സ്ര​യേ​ൽ​-പ​ല​സ്തീ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ന​ൽ​കു​ന്നു. ഇ​ന്ന് രാ​ജ്യാ​ന്ത​ര സ്വ​ർ​ണവി​പ​ണി​യി​ൽ ശ​ക്ത​മാ​യ ഷോ​ട്ട് ക​വ​റി​ങ് ഓ​പ്പ​ണിംഗ് വേ​ള​യി​ലു​ണ്ടാ​യാ​ൽ അ​തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ച്ച​യോ​ടെ യു​റോ​പ്യ​ൻ ട്രേ​ഡി​ഗിംലും ദൃ​ശ്യ​മാ​വും. വൈ​കി​ട്ട് ന്യൂ​യോ​ർ​ക്ക് എ​ക്സ്ചേ​ഞ്ചി​ലും മ​ഞ്ഞ​ലോ​ഹം തി​ള​ങ്ങും.

ഡോളർ

ഡോ​ള​ർ സൂ​ചി​ക 99ൽ​നി​ന്നു ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച​ ത​ല​മാ​യ 107ലേ​ക്ക് ഉ​യ​ർ​ന്നു. ഡോ​ള​ർ സൂ​ചി​ക ത​ള​ർ​ന്നാ​ൽ സ്വ​ർ​ണ​ത്തി​ലെ വാ​ങ്ങ​ൽ താ​ത്​പ​ര്യം മെ​ച്ച​പ്പെ​ടും. നി​ല​വി​ൽ 1,796 ഡോ​ള​റി​ൽ താ​ങ്ങു​ള്ള സ്വ​ർ​ണം ക്ലോ​സി​ംഗി​ൽ 1,832 ഡോ​ള​റി​ലാ​ണ്. ഒ​ന്പ​ത് ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ വി​ലയി​ടി​വി​ന് ശേ​ഷ​മാ​ണ് വാ​രാ​വ​സാ​നം പു​ൾ​ബാ​ക്ക് റാ​ലി കാ​ഴ്ച്ച​വച്ച​ത്.

നിഫ്റ്റി

നി​ഫ്റ്റി​ലേ​ക്ക് തി​രി​ഞ്ഞാ​ൽ ടെ​ക്നി​ക്ക​ൽ ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ പ​ല​തും സെ​ല്ലി​ങ് മൂ​ഡി​ലാ​ണ്. ഫ​ണ്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​പ​ണി​യെ വീ​ക്ഷി​ക്കു​ന്ന​തും ഇ​തേ ക​ണ്ണി​ലൂടെ​യാ​വു​ന്പോ​ൾ തി​ര​ക്കി​ട്ട് പു​തി​യ ബ​യ്യി​ങി​ന് മു​തി​രി​ല്ല. പ്ര​ത്യേ​കി​ച്ച് പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നാ​ണ​യവി​പ​ണി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന മ​ണി​കി​ലു​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​ൽ പ്ര​മു​ഖ ക​റ​ൻ​സി​ക​ൾ​ക്ക് മു​ന്നി​ൽ ഡോ​ള​ർ മു​ന്നേ​റാം.

നി​ഫ്റ്റി​ക്ക് 16,638ൽനി​ന്നു കൂ​ടു​ത​ൽ മി​ക​വി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ വി​ദേ​ശ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ടിയുല​ഞ്ഞു. മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 19,376ലെ ​സ​പ്പോ​ർ​ട്ട് ത​ക​ർ​ത്ത് 19,333 വ​രെ ഇ​ടി​ഞ്ഞ അ​വ​സ​ര​ത്തി​ൽ ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡെ​ക്സ് ഓഗ​സ്റ്റ് ഒ​ന്നി​നുശേ​ഷം ആ​ദ്യ​മാ​യി 10.33ലേ​ക്ക് താ​ഴ്ന്ന​ത് ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​പ​ണി​യി​ൽ ഇ​ടി​ച്ചു ക​യ​റാ​ൻ വ​ഴി ഒ​രു​ക്കി. നി​ക്ഷേ​പ​ക​നെ സം​ബ​ന്ധി​ച്ച് വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡെ​ക്സ് ഏ​റ്റ​വും താ​ഴ്ന്ന ത​ല​ത്തി​ൽ നീ​ങ്ങു​ന്ന​ത് റി​സ്ക് കു​റ​യ്ക്കും.

ഏ​ക​ദേ​ശം 1,304 കോ​ടി രൂ​പ ആ​ഭ്യ​ന്ത​രഫ​ണ്ടു​ക​ൾ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ച് സൂ​ചി​ക​യെ 19,333ൽ നി​ന്നും 19,653ലേ​ക്കുയ​ർ​ത്തി. ഇ​ന്ന് 19,774ലേ​ക്ക് ഉ​യ​രാ​നാ​വും ആ​ദ്യശ്ര​മം. ഈ ​നീ​ക്കം വി​ജ​യി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടാ​ൽ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ൽ​പ്പ​ന​യി​ലൂ​ടെ നി​ഫ്റ്റി​യെ 19,432-19,211ലേക്ക് ഇ​ടി​ക്കാം. 20 ഡേ ​മൂ​വിംഗ് ആ​വ​റേ​ജാ​യ 19,662ന് ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്യാ​നാ​വാ​ഞ്ഞ​ത് ദു​ർ​ബ​ലാ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ 50 ഡേ ​മൂ​വി​ംഗ് ആ​വ​റേ​ജാ​യ 19,575ന് ​മു​ക​ളി​ൽ തു​ട​രു​ന്ന​ത് ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രും.

ഒ​ക്ടോ​ബ​ർ നി​ഫ്റ്റി ഫ്യൂ​ച്ച​ർ അ​ൽ​പ്പം ത​ള​ർ​ച്ച​യി​ലാ​ണ്, അ​തേസ​മ​യം ഓ​പ്പ​ണ്‍ ഇ​ൻ​ട്ര​​സ്റ്റ് 102.2 ല​ക്ഷം ക​രാ​റു​ക​ളി​ൽനി​ന്നു 117.4 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. വാ​രാ​ന്ത്യദി​ന​ത്തി​ലു​ണ്ടാ​യ ഈ ​വ​ർ​ധ​ന ബു​ൾ റാ​ലി​ക്ക് അ​വ​സ​രം ഒ​രു​ക്കാ​ൻ സാ​ധ്യ​ത കു​റ​വ്.

ബോം​ബെ സെ​ൻ​സെ​ക്സ്

ബോം​ബെ സെ​ൻ​സെ​ക്സ് 65,828 പോ​യി​ന്‍റി​ൽ​നി​ന്നും 64,893ലേ​ക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷം 66,095 വ​രെ കു​തി​ച്ചു. വ്യാ​പാ​രാ​ന്ത്യം സൂ​ചി​ക 65,995 പോ​യി​ന്‍റിലാ​ണ്. ഈ ​വാ​രം സെ​ൻ​സെ​ക്സി​ന് ആ​ദ്യ സ​പ്പോ​ർ​ട്ട് 65,227 ലാ​ണ്, ഇ​ത് നി​ല​നി​ർ​ത്താ​ൻ ക്ലേ​ശി​ച്ചാ​ൽ 64,459 ലേ​ക്ക് തി​രു​ത്ത​ൽ തു​ട​രാം. വി​പ​ണി​ക്ക് 66,429-66,863 ൽ ​പ്ര​തി​രോ​ധ​മു​ണ്ട്.

റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ സ്റ്റെ​ഡിയാ​യി നി​ല​നി​ർ​ത്തി​യ​ത് വി​പ​ണി​ക്ക് അ​നു​കൂ​ല​വു​മാ​യി. എ​ന്നി​ട്ടും രൂ​പ​യു​ടെ മൂ​ല്യം 83.01ൽനി​ന്നും 83.24ലേ​ക്ക് ഇ​ടി​ഞ്ഞു. വി​ദേ​ശനാ​ണ​യ ക​രു​ത​ൽശേ​ഖ​രം നാ​ലാം വാ​ര​വും കു​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ ക​രു​ത​ൽ ധ​നം 3.7 ബി​ല്യ​ണ്‍ ഡോ​ള​ർ കു​റ​ഞ്ഞ് 586.9 ബി​ല്യ​ണ്‍ ഡോ​ള​റാ​യി.

എ​ണ്ണ വി​ല

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘർഷ​ാവ​സ്ഥ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ള​വാ​ക്കി​യാ​ൽ അ​ത് ആ​ഗോ​ള എ​ണ്ണവി​ല​യെ സ്വാ​ധീ​നി​ക്കും. ആ​റ് മാ​സ​ത്തെ ഏ​റ്റ​വും ക​ന​ത്ത വി​ല ഇ​ടി​വി​ലാ​ണ് എ​ണ്ണമാ​ർ​ക്ക​റ്റ്. ക്രൂ​ഡ് ഓ​യി​ൽ വി​ല എ​ട്ട് ശ​ത​മാ​നം ഇ​ടി​ഞ്ഞ് ബാ​ര​ലി​ന് 82.79 ഡോ​ള​റി​ലാ​ണ്, സെ​പ്റ്റം​ബ​ർ അ​വ​സാ​നം 95 ഡോ​ള​റാ​യി​രു​ന്നു.