ആർആർആറിലെ "ഗവർണർ' റേ സ്റ്റീവൻസൺ അന്തരിച്ചു

01:06 AM May 24, 2023 | Deepika.com
ഡ​ബ്ലി​ൻ: എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ആ​ർ​ആ​ർ​എ​ർ എ​ന്ന ബ്ലോ​ക്ബ​സ്റ്റ​ർ സി​നി​മ​യി​ൽ ബ്രി​ട്ടീ​ഷ് ഗ​വ​ർ​ണ​ർ സ്കോ​ട്ട് ബ​ക്സ്റ്റ​ണി​നെ അ​വ​ത​രി​പ്പി​ച്ച ഐ​റി​ഷ് ന​ട​ൻ റേ ​സ്റ്റീ​വ​ൻ​സ​ൺ(59) അ​ന്ത​രി​ച്ചു. മേ​യ് 21നാ​യി​രു​ന്നു സ്റ്റീ​വ​ൻ​സ​ൺ അ​ന്ത​രി​ച്ച​ത്.

മ​ര​ണ​കാ​ര​ണം കു​ടും​ബം പു​റ​ത്തു​വി​ട്ടി​ല്ല. റേ ​സ്റ്റീ​വ​ൻ​സ​ണി​ന്‍റെ മ​ര​ണ​ത്തി​ൽ എ​സ്.​എ​സ്. രാ​ജ​മൗ​ലി അ​നു​ശോ​ചി​ച്ചു. നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ലി​ലെ ലി​സ്ബ​ണി​ൽ 1964ലാ​ണു സ്റ്റീ​വ​ൻ​സ​ൺ ജ​നി​ച്ച​ത്.

തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്കം മു​ത​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ സ്റ്റീ​വ​ൻ​സ​ൺ ആ​ദ്യം ടി​വി ഷോ​ക​ളി​ലാ​യി​രു​ന്നു സാ​ന്നി​ധ്യ​മ​റി​യി​ച്ച​ത്. ദ ​തി​യ​റി ഓ​ഫ് ഫ്ലൈ​റ്റ്(1998) ആ​ണു ആ​ദ്യ ശ്ര​ദ്ധേ​യ ചി​ത്രം. കിം​ഗ് ആ​ർ​ത​ർ, പ​ണി​ഷ​ർ: വാ​ർ സോ​ൺ, ദ ​ബു​ക്ക് ഓ​ഫ് ഇ​ലി, ദി ​ഒ​തെ​ർ ഗ​യ്സ് എ​ന്നി​വ​യാ​ണു മ​റ്റു പ്ര​ധാ​ന സി​നി​മ​ക​ൾ.