+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂകന്പം: അഫ്ഗാനിൽ മരണം 2000 പിന്നിട്ടു

ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മാബാ​​​​​​​​ദ്: പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റ​​​​​​​​ൻ അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ
ഭൂകന്പം: അഫ്ഗാനിൽ  മരണം 2000 പിന്നിട്ടു
ഇ​​​​​​​​സ്‌​​​​​​​​ലാ​​​​​​​​മാബാ​​​​​​​​ദ്: പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റ​​​​​​​​ൻ അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​ര​​​​​​​​ണം 2060 ആ​​​​​യി. നൂ​​​​​​​​റു​​​​​​​​ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​നു പേ​​​​​​​​ർ കെ​​​​​​​​ട്ടി​​​​​​​​ടാ​​​​​​​​വ​​​​​​​​ശി​​​​​​​​ഷ്ട​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​ടി​​​​​​​​യി​​​​​​​​ൽ കു​​ടു​​ങ്ങി​​യ​​താ​​യി റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ണ്ട്. താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വ​​​​​​​ക്താ​​​​​​​വാ​​​​​​​ണ് ഇ​​​​​​​ക്കാ​​​​​​​ര്യം അ​​​​​​​റി​​​​​​​യി​​​​​​​ച്ച​​​​​​​ത്. സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ​​​​​യും സ​​​​​ന്ന​​​​​ദ്ധ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ റെ​​​​​ഡ് ക്ര​​​​​സ​​​​​ന്‍റി​​​​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രെ​​​​​ക്കൊ​​​​​ണ്ട് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ നി​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​യി​​​​​ര​​​​​ത്തി​​​​​ലേ​​​​​റെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു. റി​​​​​​​​ക്ട​​​​​​​​ർ സ്കെ​​​​​​​​യി​​​​​​​​ലി​​​​​​​​ൽ 6.3 രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ ഭൂ​​​​​​​​ക​​​​​​​​ന്പം ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച​​​​​​​​യാ​​​​​​​​ണ് ഉ​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. പി​​​​​​​​ന്നാ​​​​​​​​ലെ മൂ​​​​​ന്നു ശ​​​​​ക്ത​​​​​മാ​​​​​യ തു​​​​​​​​ട​​​​​​​​ർച​​​​​​​​ല​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി.

ഹെ​​​​​റാ​​​​​ത്ത് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് 40 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ​​​​​യാ​​​​​ണ് ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ഭ​​​​​വകേ​​​​​ന്ദ്രം. ഹെ​​​​​​​​റാ​​​​​​​​ത്ത് പ്ര​​​​​​​​വി​​​​​​​​ശ്യ​​​​​​​​യി​​​​​​​​ലെ ആ​​​​​​​​റു ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു.