+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹമാസ് നടത്തിയതു കൊടുംക്രൂരത

ടെ​ൽ അ​വീ​വ്: ശ​നി​യാ​ഴ്ച ക​ര​മാ​ർ​ഗ​വും ക​ട​ൽ​മാ​ർ​ഗ​വും പാ​രാ​ഗ്ലൈ​ഡ​റു​ക​ൾ വ​ഴി ആ​കാ​ശ​മാ​ർ​ഗ​വും ഇ​സ്ര​യേ​ലി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഹ​മാ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ​ത് കൊ​ടും​ക്രൂ​ര​ത​ക​ൾ. ക
ഹമാസ് നടത്തിയതു കൊടുംക്രൂരത
ടെ​ൽ അ​വീ​വ്: ശ​നി​യാ​ഴ്ച ക​ര​മാ​ർ​ഗ​വും ക​ട​ൽ​മാ​ർ​ഗ​വും പാ​രാ​ഗ്ലൈ​ഡ​റു​ക​ൾ വ​ഴി ആ​കാ​ശ​മാ​ർ​ഗ​വും ഇ​സ്ര​യേ​ലി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഹ​മാ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ​ത് കൊ​ടും​ക്രൂ​ര​ത​ക​ൾ. ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം നി​ഷ്ക​രു​ണം വെ​ടി​വ​ച്ചു​കൊ​ന്ന അ​വ​ർ മൃ​ത​ദേ​ഹ​ങ്ങ​ളോ​ടുപോ​ലും അ​നാ​ദ​ര​വു കാ​ട്ടി.

ഇ​സ്ര​യേ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഒ​രു ജ​ർ​മ​ൻ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വി​വ​സ്ത്ര​യാ​ക്കി മൃ​ത​ദേ​ഹം തെ​രു​വി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തു​പോ​ലെ ഒ​രു കു​ടും​ബ​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന ഭീ​ക​ര​ർ മാ​താ​പി​താ​ക്ക​ളെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു മ​ക്ക​ളെ​യും ബ​ന്ധി​ക​ളാ​ക്കി​യ​തി​ന്‍റെ ദൃ​ശ്യ​വും, പി​ന്നീ​ട് കു​ട്ടി​ക​ളി​ൽ പെ​ൺ​കു​ട്ടി​യെ വ​ധി​ക്കു​ന്ന​തി​ന്‍റെ​യും ഭീ​ക​ര​രു​ടെ വെ​ടി​യൊ​ച്ച​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ 25കാ​രി​യാ​യ നോ​വ അ​ർ​ഗാ​മാ​നി​യെ​ന്ന ഇ​സ്രേ​ലി യു​വ​തി, ത​ന്നെ കൊ​ല്ല​രു​തെ​ന്ന് ഭീ​ക​ര​നോ​ടു യാ​ചി​ക്കു​ന്ന വീ​ഡി​യോ​ ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഗീ​ത​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബൈ​ക്കി​ലാ​ണ് ഒ​രു ഭീ​ക​ര​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.
ആ​ൺ​സു​ഹൃ​ത്ത് ആ​വി ന​ഥാ​നെ ആ​ക്ര​മി​ച്ചു​ വീ​ഴ്ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു നോ​വ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 6.30 ഓ​ടെ ക​ട​ൽ​മാ​ർ​ഗ​വും ആ​കാ​ശ​മാ​ർ​ഗ​വും ഇ​സ്ര​യേ​ലി​ൽ പ്ര​വേ​ശി​ച്ച ഹ​മാ​സ് ഭീ​ക​ര​ർ, ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ത്ത​ന്നെ നൂ​റി​ലേ​റെ പേ​രെ​യാ​ണു ബ​ന്ദിക​ളാ​ക്കി​യ​ത്. ഇ​വ​രെ പി​ന്നീ​ട് അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ബ​ന്ദിക​ളാ​ക്കി​യ​വ​രി​ൽ നി​ര​വ​ധി അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​മു​ണ്ട്.

ഹ​മാ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഇ​സ്രേ​ലി വാ​ർ റൂം ​എ​ന്ന സം​ഘ​ട​ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എ​ക്സിൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇന്ത്യക്കാർ സുരക്ഷിതർ

ജറുസലെം: ഇ​​സ്ര​​യേ​​ലി​​ലെ ഇ​​ന്ത്യ​​ക്കാ​​ർ സു​​ര​​ക്ഷി​​ത​​രെ​​ന്ന് എം​​ബ​​സി അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, രാ​​ജ്യ​​ത്ത് അ​​ക​​പ്പെ​​ട്ടു​​പോ​​യ ഇ​​ന്ത്യ​​ൻ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളും ഏ​​താ​​നും ബി​​സി​​ന​​സു​​കാ​​രും, നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​നു​​ള്ള സൗ​​ക​​ര്യ​​മൊ​​രു​​ക്ക​​ണ​​മെ​​ന്ന് ടെ​​ൽ അ​​വീ​​വി​​ലു​​ള്ള എം​​ബ​​സി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടു​​ണ്ട്.

18,000 ഇ​​ന്ത്യ​​ക്കാ​​രാ​​ണ് ഇ​​സ്ര​​യേ​​ലി​​ലു​​ള്ള​​ത്. ഇ​​വ​​രി​​ലേ​​റെ​​യും കെ​​യ​​ർ​​ ഗി​​വ​​ർ​​മാ​​രാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ക്കാ​​രാ​​യ ആ​​യി​​ര​​ത്തോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ളും നി​​ര​​വ​​ധി ഐ​​ടി വിദഗ്ധരും വ​​ജ്ര​​വ്യാ​​പാ​​രി​​ക​​ളും ഇ​​സ്ര​​യേ​​ലി​​ലു​​ണ്ട്.