സ്വര്‍ണം: പവന് 240 രൂപ കുറഞ്ഞു
11:45 PM May 23, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമായി.