കൊച്ചി: ഓട്ടോമോട്ടീവ് രംഗത്തെ മുൻനിര ബ്രാൻഡായ ആക്സിയ ടെക്നോളജീസ് കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കൊച്ചിയിൽ ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ രണ്ടിലാണ് പുതിയ ഓഫീസ് തുറക്കുന്നത്.
12,563 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ ഓഫീസ്. കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ 150 പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
ആക്സിയ ടെക്നോളജീസ് ഇന്‍ഫോപാര്‍ക്കിലേക്ക്
01:05 AM May 21, 2023 | Deepika.com