കൊച്ചി: സംസ്ഥാനത്തെ വനിതാ സംരംഭകരുടെ കൂട്ടായ്മയായ വിമണ്‍ എന്റര്‍പ്രണര്‍ നെറ്റ്വര്‍ക്കിന്റെ (വെന്‍) നേതൃത്വത്തില്‍ പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നു.
വെന്‍ കാര്‍ണിവല്‍ എന്ന പേരില്‍ കലൂര്‍ ജവഹര്‍ലാല്‍ നെറ്ഹു സ്റ്റേഡിയത്തില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടി നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, സിയാല്‍ എംഡി എസ്. സുഹാസ്, നടി മിയ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ മേഖലകളിലെ 118 സംരംഭകര്‍ മേളയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കുടുംബസമേതം പങ്കെടുക്കാവുന്ന തരത്തിലാണു കാര്‍ണിവല്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പരിപാടി. പ്രവേശന ഫീസ് 100 രൂപ. ഷീല കൊച്ചൗസേപ്പ്, ആശാ സുരേഷ്, ലൈല സുധീഷ്, ബീന മനോജ്, ദിവ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വെന്‍ കാര്‍ണിവല്‍ നാളെമുതല്‍
12:54 AM May 19, 2023 | Deepika.com