തായ്‌വാനെ തള്ളി; ചൈനയെ അംഗീകരിച്ച് ഹോണ്ടുറാസ്

11:59 PM Mar 26, 2023 | Deepika.com
ബെ​​​യ്ജിം​​​ഗ്: സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഹോ​​​ണ്ടു​​​റാ​​​സ് താ​​​യ്‌​​​വാ​​​നു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ചൈ​​​ന​​​യെ മാ​​​ത്ര​​​മേ ഇ​​​നി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും താ​​​യ്‌​​​വാ​​​ൻ ചൈ​​​ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ജ്യ​​ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നും ഹോ​​​ണ്ടു​​​റാ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ന്ന​ കാ​​​ര്യം താ​​​യ്‌​​​വാ​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തോ​​​ടെ താ​​​യ്‌​​​വാ​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 13 ആ​​​യി. വ​​​ത്തി​​​ക്കാ​​​ൻ, ബെ​​​ലീ​​​സ്, ഗ്വാ​​​ട്ടി​​​മാ​​​ല, പ​​​രാ​​​ഗ്വേ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് താ​​​യ്‌‌​​​വാ​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യ​​​ട​​​ക്കം നൂ​​​റോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ൾ ചൈ​​​ന​​​യെ​​​യാ​​​ണ് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി താ​​​യ്‌​​​വാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ല്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.

1949ലെ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ വേ​​​ർ​​പെ​​​ട്ട താ​​​യ്‌​​​വാ​​​നെ സ്വ​​​ത​​​ന്ത്ര പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടു മാ​​​ത്ര​​​മാ​​ണു ചൈ​​​ന ക​​​രു​​​തു​​​ന്ന​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ല​​​വി​​​ലു​​​ള്ള താ​​​യ്‌​​​വാ​​​നെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ത​​​ല​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​ൻ വ​​​ലി​​​യ നീ​​​ക്ക​​​ങ്ങ​​​ൾ ചൈ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ചൈ​​​ന​​​യു​​​ടെ ഭീ​​​ഷ​​​ണി​​​ക്കു ഹോ​​​ണ്ടു​​​റാ​​​സ് വ​​​ഴ​​​ങ്ങി​​​യെ​​​ന്നു താ​​​യ്‌​​​വാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ൻ ആ​​​രോ​​​പി​​​ച്ചു. ഹോ​​​ണ്ടു​​​റാ​​​സി​​​ലെ എം​​​ബ​​​സി പൂ​​​ട്ടി അം​​​ബാ​​​സ​​​ഡ​​​റെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കു​​​മെ​​​ന്നു താ​​​യ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വു ​​​അ​​​റി​​​യി​​​ച്ചു.

ഹോ​​​ണ്ടു​​​റാ​​​സി​​​ൽ വ​​​ർ​​​ഷാ​​​ദ്യം അ​​​ധി​​​കാ​​​ര​​​മേ​​​റ്റ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​യ​​​മാ​​​രോ കാ​​​സ്ട്രോ​​​യു​​​ടെ സ​​​ർ​​​ക്കാ​​​രാ​​ണു ചൈ​​​ന​​​യു​​​മാ​​​യി ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ചൈ​​​ന ഹോ​​​ണ്ടു​​​റാ​​​സി​​​നു സാ​​​ന്പ​​​ത്തി​​​ക​​സ​​​ഹാ​​​യം ന​​​ല്കു​​​മെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.