പവന് 480 രൂപ വര്‍ധിച്ചു
01:07 AM Mar 24, 2023 | Deepika.com
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,480 രൂപയും പവന് 43,840 രൂപയുമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 61 ലക്ഷത്തിനടുത്താണ്.