ഇമ്രാന് താത്കാലിക ആശ്വാസം

12:27 AM Mar 16, 2023 | Deepika.com
ലാ​​​ഹോ​​​ർ: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ചു.

അ​​​റ​​​സ്റ്റി​​​നെ​​​തി​​​രേ ഇ​​​മ്രാ​​​ൻ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ തീ​​​ർ​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണു ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​റ്റു ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ൽ ഇ​​​മ്ര​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ശ്ര​​​മം വ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചി​​​രു​​​ന്നു.

ലാ​​​ഹോ​​​റി​​​ലെ ഇ​​​മ്രാ​​​ന്‍റെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പം പോ​​​ലീ​​​സും ഇ​​​മ്രാ​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി. 54 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പോ​​​ലീ​​​സി​​​നു പു​​​റ​​​മേ അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ റേ​​​ഞ്ചേ​​​ഴ്സും രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. കോടതി വിധിക്കു പിന്നാലെ പോലീസ് മേഖലയി ൽനിന്നു പിൻ‌വാങ്ങി.