ഫേസ്ബുക്കിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ; 10,000 പേർ പുറത്താകും

12:25 AM Mar 15, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ മെ​റ്റ ര​ണ്ടാം​ഘ​ട്ട പി​രി​ച്ചു​വി​ട​ലി​ന്. ഇ​ത്ത​വ​ണ 10000 ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​വും. അ​മേ​രി​ക്ക​യി​ലെ ര​ണ്ടു ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ലോ​കം സാ​ന്പ​ത്തി​കമാ​ന്ദ്യ ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് ര​ണ്ടാം റൗ​ണ്ട് കൂ​ട്ട പി​രി​ച്ചു​വി​ട​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ​ത്തെ വ​ലി​യ ടെ​ക് ക​ന്പ​നി​യാ​ണ് മെ​റ്റ.

ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച വ​രാ​നി​രി​ക്കു​ന്ന വ്യ​വ​സാ​യ മേ​ഖ​ല ക​ടു​ത്ത മു​ര​ടി​പ്പി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും അ​ക്കാ​ര​ണ​ത്താ​ൽ സ​ങ്ക​ട​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും മെ​റ്റ അ​റി​യി​ച്ചു.

വ​രും മാ​സ​ങ്ങ​ളി​ലും ക​ന്പ​നി ചെ​ല​വു ചു​രു​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും ചി​ല പ്രോ​ജ​ക്ടു​ക​ൾ റ​ദ്ദാ​ക്കു​മെ​ന്നും നി​യ​മ​നനി​ര​ക്ക് കു​റ​യ്ക്കു​മെ​ന്നും മെ​റ്റാ സി​ഇ​ഒ സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി. പി​രി​ച്ചു​വി​ട​ൽ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ർ​ന്ന് മെ​റ്റാ ഓ​ഹ​രി​ക​ളു​ടെ മൂ​ല്യം ആ​റു ശ​ത​മാ​ന​ത്തോ​ളും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മെ​റ്റാ 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

10,000 തൊ​ഴി​ലാ​ളി​ക​ളെക്കൂടി പി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ​യും മ​റ്റ് ചെ​ല​വു​ചു​രു​ക്ക​ൽ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും മൂ​ന്നു മു​ത​ൽ അ​ഞ്ച് ബി​ല്യ​ണ്‍ ഡോ​ള​ർ വ​രെ സാ​ന്പ​ത്തി​ക ലാ​ഭ​മാ​ണ് ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ന്പ​ത്തി​ക അ​സ്ഥി​ര​ത നി​ര​വ​ധി വ​ർ​ഷ​ത്തേ​ക്ക് തു​ട​രു​മെ​ന്നും സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.