ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്മാന് എല്‍.ടി. പഗറാണിയാണു രണ്ടാമതായി പട്ടികയിലുള്ളത്.
ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും അഡ്നന് ചില്വാനാണു മൂന്നാമത്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സിഇഒ സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി പട്ടികയില്‍ ഇടം പിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സിഇഒ സുരേഷ് വൈദ്യനാഥന്, ബുര്‍ജില്‍ ഹോള്‍ഡിംഗ്സ് ചെയര്മാന് ഡോ. ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ എം.എ. യൂസഫലി ഒന്നാമത്
12:02 AM Mar 04, 2023 | Deepika.com