കാലിഫോർണിയ: നെറ്റ്ഫ്ലിക്സിന്റെ വീഡിയോ സ്ട്രീമിംഗ് സേവനങ്ങൾ തടസപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യൻ വരിക്കാരുൾപ്പെടെ നിരവധി ഉപയോക്താക്കൾ ട്വിറ്ററിലും തകരാറിനെക്കുറിച്ച് പരാതിപ്പെട്ടു.
പരാതിപ്പെട്ടവരിൽ ഏകദേശം 55% ഉപയോക്താക്കളും വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നയിച്ചത്. സേവനങ്ങൾ മുടങ്ങിയതിനെക്കുറിച്ച് മാധ്യമങ്ങൾ സമീപിച്ചെങ്കിലും നെറ്റ്ഫ്ലിക്സ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല. നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റോ അതിന്റെ സോഷ്യൽ മീഡിയ ചാനലുകളോ ഇതുവരെ പ്രവർത്തനരഹിതമായതിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല.
ആഗോളതലത്തിൽ 200 ദശലക്ഷത്തിലധികം വരിക്കാർ നെറ്റ്ഫ്ലിക്സിനുണ്ട്. കഴിഞ്ഞ മാസം, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരന്പരയ്ക്കിടെ, സ്ട്രീമിംഗ് സേവനമായ ഡിസ്നി + ഹോട്ട്സ്റ്റാറും തകരാറിലായിരുന്നു. നെറ്റ്ഫ്ലിക്സ് ഒരിക്കലും ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അതിന്റെ സഹ സിഇഒ ടെഡ് സരണ്ടോസിന്റെ അഭിപ്രായത്തിൽ, സ്ട്രീമിംഗ് സേവന കന്പനിയുടെ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യ.
നെറ്റ്ഫ്ലിക്സ് തടസപ്പെട്ടു
02:09 AM Mar 03, 2023 | Deepika.com