വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയ്ക്കുവേണ്ടി സ്പേസ് എക്സ് നടത്തിയ വിക്ഷേപണം വിജയം. നാലു ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തിച്ചു. നേരത്തേ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം, സാങ്കേതിക തകരാറിനെത്തുടർന്ന് വിക്ഷേപണത്തിന് രണ്ടു മിനിറ്റ് മുന്പ് മാറ്റിച്ചിരുന്നു.
സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണു വിക്ഷേപണം നടത്തിത്. ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം ആദ്യം മോശം കാലാവസ്ഥയെത്തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റി. റോക്കറ്റിന്റെ എൻജിൻ കൃത്യമായി പ്രവർത്തിക്കാത്തതിനെത്തുടർന്ന് തിങ്കളാഴ്ചത്തെ വിക്ഷേപണം രണ്ടു മിനിറ്റ് മുന്പ് മാറ്റിവച്ചു. റഷ്യയുടെ ആൻഡ്രേ ഫിദേവ്, യുഎഇയുടെ സുൽത്താൻ അൽനയാഥി, നാസയുടെ സ്റ്റീഫൻ ബോവൻ, വാരൺ ഹോബർഗ് എന്നിവരാണു ദൗത്യത്തിലുള്ളത്.
നാസ സ്പേസ് എക്സ് വിക്ഷേപണം വിജയം
02:09 AM Mar 03, 2023 | Deepika.com