കൊച്ചി: ഇന്നൊവേഷന് ആന്‍ഡ് കോര്‍പറേറ്റ് ലീഡര്ഷിപ് ഇന്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തിലെ സിഎസ്ആര്‍ എക്സലന്‍സ് അവാര്‍ഡ് 2022 മുൻനിര സ്വര്‍ണവായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്.
2022 ഓഗസ്റ്റ് 22ന് കൊച്ചിയില്‍ നടത്തിയ ‘കപ്പ് ഓഫ് ലൈഫ്’ എന്ന സിഎസ്ആര്‍ പദ്ധതിയാണ് കമ്പനിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മുംബൈയില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് അവാര്‍ഡ് ഏറ്റുവാങ്ങി.
മുത്തൂറ്റ് ഫിനാന്‍സിന് സിഎസ്ആര്‍ എക്സലന്‍സ് അവാര്‍ഡ്
12:55 AM Mar 02, 2023 | Deepika.com