കൊച്ചി: ഇവി വാഹന നിർമാണ രംഗത്തെ പ്രമുഖരായ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് എസ്യുവിയായ നെക്സോൺ ഇവിയുമായി കാശ്മീരിൽ നിന്നും കന്യാകുമാരിയിലേക്ക് സാഹസികയാത്ര നടത്തുന്നു. ശ്രീനഗറിൽ നിന്നുമാരംഭിച്ച് നാലുദിവസംകൊണ്ട് 4000 കിലോമീറ്റർ താണ്ടി കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കും.
അതിവേഗ, ദീർഘദൂര യാത്രകൾ കൈകാര്യം ചെയ്യുന്നതിലെ നെക്സോൺ ഇവിയുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു ചാർജിംഗ് ശൃംഖലയുടെ ലഭ്യത ഉയർത്തിക്കാട്ടുന്നതിനുമാണ് യാത്ര ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
നാലു ദിവസം, 4000 കിലോമീറ്റർ പിന്നിടാൻ ടാറ്റ നെക്സോൺ ഇവി
12:55 AM Mar 02, 2023 | Deepika.com