ജ​പ്പാ​ന്‍ മേ​ള മാ​ര്‍​ച്ച് ര​ണ്ട് മു​ത​ല്‍ കൊ​ച്ചി​യി​ല്‍; വ​നി​താ സം​രം​ഭ​ക​ര്‍​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

05:18 PM Mar 01, 2023 | Deepika.com
കൊ​ച്ചി: ഇ​ന്‍​ഡോ-​ജ​പ്പാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ​സ് (ഇ​ന്‍​ജാ​ക്) സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ത്രി​ദി​ന ജ​പ്പാ​ന്‍ മേ​ള മാ​ര്‍​ച്ച് 2 മു​ത​ല്‍ 4 വ​രെ കൊ​ച്ചി റ​മ​ദ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ക്കും. മാ​ര്‍​ച്ച് 2ന് ​രാ​വി​ലെ വ്യ​വ​സാ​യ​മ​ന്ത്രി പി ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ജ​പ്പാ​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും തു​റ​ന്നി​ടു​ന്ന മേ​ള​യി​ല്‍ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ ന​ട​ത്തു​ന്ന വ​നി​ത​ക​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

കേ​ര​ള​ത്തി​ല്‍ വ​നി​താ സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ള​വ് ന​ല്‍​കു​ന്ന​തെ​ന്ന് ഇ​ന്‍​ജാ​ക് പ്ര​സി​ഡ​ന്‍റും കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡ് സി​എം​ഡി​യു​മാ​യ മ​ധു എ​സ്. നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റും സി​ന്തൈ​റ്റ് എം​ഡി​യു​മാ​യ ഡോ. ​വി​ജു ജേ​ക്ക​ബും പ​റ​ഞ്ഞു.

ജ​പ്പാ​നി​ലേ​യ്ക്ക് ക​യ​റ്റു​മ​തി ല​ക്ഷ്യ​മി​ടു​ന്ന ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​ര​ഭ​ങ്ങ​ള്‍, ബ​യേ​ഴ്സ്, പ​ങ്കാ​ളി​ത്തം നോ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, സം​യു​ക്ത​സം​ര​ഭ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍, നി​ക്ഷേ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് മേ​ള മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും.

സ്പൈ​സ​സ്, ടൂ​റി​സം ആ​ന്‍​ഡ് വെ​ല്‍​നെ​സ്, എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് എ​ച്ച്ആ​ര്‍, മെ​ഡി​ക്ക​ല്‍ ടെ​ക്നോ​ള​ജി ആ​ന്‍​ഡ് ഡി​വൈ​സ​സ്, എ​ഐ, റോ​ബോ​ടി​ക്സ് ആ​ന്‍​ഡ് ഐ​ടി, റ​ബ​ര്‍, സീ​ഫു​ഡ് ആ​ന്‍​ഡ് ഫു​ഡ് പ്രോ​സ​സിം​ഗ്, മാ​രി​ടൈം, ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍, ഗീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ആ​ന്‍​ഡ് ഇ​വി എ​ന്നീ 10 വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ഷ​നു​ക​ളാ​ണ് മേ​ള​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത​ത് മേ​ഖ​ല​ക​ളി​ലെ 40 ഓ​ളം പ്ര​മു​ഖ​ര്‍ സെ​ഷ​നു​ക​ള്‍ ന​യി​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​ന് www.injack.org.in. സ​ന്ദ​ർ​ശി​ക്കു​ക.