അറ്റ്സുവിനെ രക്ഷിച്ചു
10:32 PM Feb 07, 2023 | Deepika.com
തുർക്കിയിലെ അന്താക്യാ നഗരത്തിലെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ രക്ഷപ്പെടുത്തി. ഘാന സ്വദേശിയായ അറ്റ്സു മുന്പ് ഇംഗ്ലണ്ടിലെ ന്യൂകാസിൽ, ചെൽസി ടീമുകളിലുണ്ടായിരുന്നു. ഇപ്പോൾ അന്താക്യായിലെ ഹതായ്സ്പോർ ക്ലബ്ബിലാണ്.