മു​ഷ​റ​ഫി​ന് ഇന്നു പാക്കിസ്ഥാൻ വിടചൊല്ലും

11:58 PM Feb 06, 2023 | Deepika.com
ദു​​ബാ​​​യ്/​​​ഇ​​​സ്‌ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ​​​ട്ടാ​​​ള ഭ​​ര​​ണാ​​ധി​​കാ​​രി ജ​​​ന​​​റ​​​ൽ പ​​​ർ​​​വേ​​സ് മു​​​ഷ​​​റ​​​ഫി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​ന്നു സം​​സ്ക​​രി​​ക്കും.

ചൊ​​​വ്വാ​​​ഴ്ച മാ​​​ലി​​​ർ ക​​​ന്‍റോ​​ൺ​​​മെ​​ന്‍റി​​​ലെ ഗു​​​ൽമോ​​ഹ​​​ർ പോ​​​ളോ ഗ്രൗ​​​ണ്ടി​​​ൽ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ക​​​റാ​​​ച്ചി ഓ​​​ൾ​​​ഡ് ആ​​​ർ​​​മി ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ലാ​​​യി​​​രി​​​ക്കും മു​​​ഷ​​​റ​​​ഫി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ബ​​​റ​​​ട​​​ക്കു​​​ക.

1999ലെ ​​​കാ​​​ർ​​​ഗി​​​ൽ യു​​​ദ്ധ​​​കാ​​​ല​​ത്ത് പാ​​​ക് സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന മു​​​ഷ​​​റ​​​ഫ് ഞാ​​​യ​​​റാ​​​ഴ്ച ദു​​​ബാ​​​യി​​​ലാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്. എ​​​ഴു​​​പ​​​ത്തി​​​യൊ​​​ന്പ​​​തു​​​ക​​​രാ​​​നാ​​​യ മു​​​ഷ​​​റ​​​ഫ് 2016 മു​​​ത​​​ൽ ദു​​​ബാ​​​യി​​​ലാ​​​ണ് ക​​ഴി​​ഞ്ഞി​​​രു​​​ന്ന​​​ത്.

മു​​ഷ​​റ​​ഫി​​ന്‍റെ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട പ്ര​​​ത്യേ​​​ക വി​​​മാ​​​നം ഇ​​ന്ന​​ലെ വൈ​​​കി​​യി​​രു​​ന്നു. പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ മു​​​ഷ​​​റ​​​ഫി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ രാ​​വി​​ലെ 11.30ന് ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​ണ് ജി​​​യോ ടി​​​വി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. എ​​ന്നാ​​ൽ, രാ​​ത്രി​​യോ​​ടെ​​യാ​​ണ് മൃ​​ത​​ദേ​​ഹം പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി​​ച്ച​​ത്.