വരിക്കോലി: പ്രമുഖ അമേരിക്കന്‍ കമ്പനി പിയേഴ്സണ്‍ വിയുഇയുടെ അംഗീകൃത ടെസ്റ്റ് സെന്റര്‍ വരിക്കോലി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വിദ്യാഭ്യാസം, ജോലി, മൈഗ്രേഷന്‍ മുതലായവയ്ക്ക് അനിവാര്യമായ കംപ്യൂട്ടര്‍ അടിസ്ഥിതമായ വിവിധ പരീക്ഷകള്‍ക്ക് ഇനി മുതല്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിയേഴ്സണ്‍ ടെസ്റ്റ് സെന്റര്‍ തെരഞ്ഞെടുക്കാം.
ആദ്യ ഘട്ടത്തില്‍ ‘പിയേഴ്സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്’ ആയിട്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെയുള്ള സമയത്തു അപേക്ഷകര്‍ക്ക് എക്സാം സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം.
മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിയേഴ്സണ്‍ ടെസ്റ്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
04:44 AM Feb 04, 2023 | Deepika.com