ഹൂസ്റ്റൺ: നാസയുടെ ഇലക്ട്രിക് വിമാനം ഈ വർഷം പറക്കും. ചിറകുകൾക്കടിയിൽ 14 പ്രൊപ്പല്ലറുകളാണ് എക്സ്-57 മാക്സ്വെൽ എന്നു പേരിട്ടിരിക്കുന്ന വിമാനത്തിനുണ്ടാകുക. ലിഥിയം ബാറ്ററികളുടെ സഹായത്തോടെയാണ് പ്രൊപ്പല്ലറുകൾ പ്രവർത്തിക്കുന്നത്.
എന്നാൽ, സാധാരണ വിമാന ഇന്ധനത്തിൽനിന്ന് ലഭിക്കുന്ന ഊർജ്ജശക്തിയേക്കാൾ 50 മടങ്ങ് താഴെയായിരിക്കും ബാറ്ററികളിൽനിന്നും ലഭിക്കുന്ന ശക്തി. നാലു സീറ്റുള്ള എക്സ്-57 ഇറ്റലിയിലെ ടെക്നാം പി2006ടി ആണ് നിർമിച്ചിരിക്കുന്നത്.
നാസയുടെ ഇലക്ട്രിക് വിമാനം
03:07 AM Feb 03, 2023 | Deepika.com