മുംബൈ: ലോകത്തെ അതിസന്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് ഗൗതം അദാനി പുറത്തായി. ബ്ലൂംബെർഗിന്റെ കോടീശ്വരരുടെ പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് 11ലേക്കാണ് അദാനി വീണത്.
മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സന്പന്നരിൽ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും. തൊട്ടുപിറകിലുള്ളത് ഇന്ത്യയിൽ നിന്ന് തന്നെയുള്ള മുകേഷ് അംബാനിയാണ്.
ഒറ്റയടിക്കാണ് അദാനി നാല് സ്ഥാനം പിറകിലായത്. ബ്ലൂംബെർഗ് പ്രകാരം ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിലുള്ള ആസ്തി വ്യത്യാസം രണ്ടു ബില്യണ്‍ ഡോളറിൽ താഴെയാണ്. ഫോർബ്സ് ഇൻഡക്സ് പ്രകാരം ഏതാണ്ട് നാലു ബില്യന്റെ വ്യത്യാസമാണുള്ളത്.
പുതിയ പട്ടിക പ്രകാരം മെക്സികൻ വ്യവസായി കാർലോസ് സ്ലിം, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മൈക്രോ സോഫ്റ്റ് മുൻ സിഇഒ സ്റ്റീവ് ബാൽമെർ എന്നിവർക്ക് പിന്നലാണ് അദാനി. ബെർനാൾഡ് ആർനോൾട്ട്, ഇലോണ്‍ മസ്ക്, ജെഫ് ബെസോസ് എന്നിവരാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്ത്.
822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാൾ ഒരു സ്ഥാനം മുകളിലാണ് അദാനി. 844 കോടി ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്.
അമേരിക്കൻ നിക്ഷേപക ഗവേണഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഒഹരികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്.
ലോകത്തെ അതിസന്പന്നരുടെ പട്ടിക: ആദ്യ പത്തിൽനിന്ന് ഗൗതം അദാനി പുറത്ത്
12:43 AM Feb 01, 2023 | Deepika.com