ഫെ​​ഡ​​റ​​ല്‍ ബാ​​ങ്കി​​ന് ബാ​​ങ്കിം​​ഗ് എ​​ക്‌​​സ​​ല​​ന്‍​സ് പു​​ര​​സ്‌​​കാ​​രം

12:43 AM Feb 01, 2023 | Deepika.com
കൊ​​​​ച്ചി: സ്‌​​​​റ്റേ​​​​റ്റ് ഫോ​​​​റം ഓ​​​​ഫ് ബാ​​​​ങ്കേ​​​​ഴ്‌​​​​സ് ക്ല​​​​ബ്‌​​​​സ് ഓ​​​​ഫ് കേ​​​​ര​​​​ള (എ​​​​സ്എ​​​​ഫ്ബി​​​​സി​​​​കെ) ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ 14ാമ​​​​ത് ബാ​​​​ങ്കിം​​​​ഗ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് പു​​​​ര​​​​സ്‌​​​​കാ​​​​രം ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ന്. മി​​​​ക​​​​വു​​​​റ്റ പ്ര​​​​വ​​​​ര്‍​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച വ​​​​ലി​​​​യ സ്വ​​​​കാ​​​​ര്യ​​ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണു പു​​​​ര​​​​സ്‌​​​​കാ​​​​രം.

തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ലെ പു​​​​ഴ​​​​യ്ക്ക​​​​ല്‍ ശാ​​​​ഖ മി​​​​ക​​​​ച്ച ശാ​​​​ഖ​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി. കൊ​​​​ച്ചി​​​​യി​​​​ലെ ഹോ​​​​ട്ട​​​​ല്‍ ലേ ​​​​മെ​​​​റി​​​​ഡി​​​​യ​​​​നി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മു​​​​ന്‍ രാ​​​​ഷ്ട്ര​​​​പ​​​​തി റാം ​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ല്‍ നി​​​​ന്ന് ബാ​​​​ങ്കി​​​​ന്‍റെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ശാ​​​​ലി​​​​നി വാ​​​​ര്യ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം സ്വീ​​​​ക​​​​രി​​​​ച്ചു.

എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ബ്രാ​​​​ഞ്ച് ബാ​​​​ങ്കിം​​​​ഗ് ഹെ​​​​ഡു​​​​മാ​​​​യ വി. ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ ബാ​​​​ങ്കി​​​​ലെ മ​​​​റ്റു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

വി​​​​ല​​​​യേ​​​​റി​​​​യ ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ല്‍ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്നും ഇ​​​​തു രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ക​​​​ഠി​​​​ന​​​​പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ള്‍​ക്കും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്കു​​​​മു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നും ശാ​​​​ലി​​​​നി വാ​​​​ര്യ​​​​ര്‍ പ​​​​റ​​​​ഞ്ഞു.