പാക്കിസ്ഥാൻ ബോട്ട് ദുരന്തം: മരണം 30 ആയി
12:47 AM Jan 31, 2023 | Deepika.com
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ടാൻഡ ഡാം തടാകത്തിൽ ബോട്ട് മുങ്ങി മരിച്ച വിദ്യാർഥികളുടെ എണ്ണം 30 ആയി. ഇന്നലെ 13 മൃതദേഹങ്ങൾകൂടി പുറത്തെടുത്തു. ഞായറാഴ്ച 17 പേരുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഏഴിനും പതിനാലിനും പ്രായമുള്ള 35 വിദ്യാർഥികളും മദ്രസ അധ്യാപകരുമാണ് ഉല്ലാസയാത്രയ്ക്കു പോയത്.