റോം: ഫ്രാൻസിസ് മാർപാപ്പയുടെ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം ഇന്നുമുതൽ. ഫെബ്രുവരി അഞ്ചുവരെയാണു സന്ദർശനം.
ഇന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) യുടെ തലസ്ഥാനമായ കിൻഷാസയിലെത്തുന്ന മാർപാപ്പ, മൂന്നുവരെ ഇവിടെ തുടരും. ഇതിനുശേഷം ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലേക്കു പോകും.
കിൻഷാസയിലെ എൻഡോളോ വിമാനത്താവളത്തിൽ മാർപാപ്പ നാളെ വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. കിൻഷാസയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.
ഫ്രാൻസിസ് മാർപാപ്പ ഇന്ന് കോംഗോയിൽ
12:47 AM Jan 31, 2023 | Deepika.com