ബെയ്ജിംഗ്: സ്ർട്ട്ഫോണ് വിപണന രംഗത്ത് ചൈന കിതയ്ക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം ചൈനയുടെ സ്മാർട്ട്ഫോണ് വിൽപ്പന ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2021 ൽ 32.9 കോടി ഹാൻഡ്സെറ്റുകളാണ് ചൈന വിറ്റഴിച്ചത്. എന്നാൽ, 2022ൽ 13 ശതമാനം ഇടിവോടെ 28.6 കോടിയായാണ് ഹാൻഡ്സെറ്റുകളുടെ വില്പന ചുരുങ്ങിയത്.
ചൈനയിൽ 2013 ന് ശേഷം ആദ്യമാണ് സ്മാർട്ട്ഫോണുകളുടെ വാർഷിക വിൽപ്പന 30 കോടിയിൽ താഴെയെത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ വൻ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് സ്മാർട്ട്ഫോണ് വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഫോണ് നിർമാതാക്കളിൽ, വിപണിയുടെ 18.6 ശതമാനവുമായി വിവോ ഒന്നാം സ്ഥാനത്തും 18.1 ശതമാനവുമായി ഹോണറിനും തൊട്ടുപിന്നാലെയും ഓപ്പോയ്ക്കും ആപ്പിളിനും 16.8 ശതമാനം വിഹിതമുണ്ടെന്നും റിപ്പോർട്ട് പറയുന്നു, 13.7 ശതമാനവുമായി ഷഓമി അഞ്ചാം സ്ഥാനത്തെത്തി.
മാർക്കറ്റ് സാച്ചുറേഷൻ, ഉപഭോക്താക്കൾക്ക് ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാൻ കൂടുതൽ സമയം എടുക്കൽ, ഉത്പന്ന നവീകരണത്തിന്റെ അഭാവം, 5ജി യുടെ കാര്യമായ പ്രമോഷൻ നടക്കാതിരുന്നത് എന്നീ കാരണങ്ങൾ മൂലം കോവിഡ് 19 ന്റെ ആഘാതത്തിന് മുന്പുതന്നെ ചൈനീസ് സ്മാർട്ട്ഫോണ് വിപണി ഇടിയാൻ തുടങ്ങിയിരുന്നുവെന്ന് മുതിർന്ന മാരർക്കറ്റ് അനലിസ്റ്റ് നിക്കോളാസ് ഗുവോ പറഞ്ഞു.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, ചൈനയിൽ സ്മാർട്ട്ഫോണ് വിപണി ഇടിവിലേക്ക്
12:47 AM Jan 31, 2023 | Deepika.com