സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 19ശതമാനം വര്‍ധന
12:47 AM Jan 31, 2023 | Deepika.com
കൊച്ചി: സിഎസ്ബി ബാങ്ക് 2022 ഡിസംബര്‍ 31ന് അവസാനിച്ച ഒമ്പതു മാസങ്ങളില്‍ 391 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 328 കോടി രൂപയേക്കാള്‍ 19 ശതമാനം വര്‍ധനവാണിത്. ഇക്കാലയളവില്‍ ഏഴു ശതമാനം വര്‍ധനവോടെ 506 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.45 ശതമാനമാണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 19 ശതമാനം വര്‍ധനയാണുള്ളത്.